Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Banana Plantations

Kannur

മ​ല​യോ​ര​ത്തെ വാ​ഴ​ത്തോ​ട്ട​ങ്ങ​ളി​ൽ വി​ല്ല​നാ​യി ഇ​ല​തീ​നി പു​ഴു​ക്ക​ൾ

ഇ​രി​ക്കൂ​ർ: മ​ല​യോ​ര​ത്തെ വാ​ഴ​ത്തോ​ട്ട​ങ്ങ​ളി​ൽ വി​ല്ല​നാ​യി ഇ​ല​തീ​നി പു​ഴു​ക്ക​ൾ വി​ല​സു​ന്നു. വി​വി​ധ​യി​നം പു​ഴു​ക്ക​ളു​ടെ ശ​ല്യം കാ​ര​ണം വാ​ഴ ക​ർ​ഷ​ക​ർ തീ​രാ​ദു​രി​ത​ത്തി​ലാ​ണ്. ഇ​രി​ക്കൂ​ർ, ഇ​രി​ട്ടി, പാ​യം, ഉ​ളി​ക്ക​ൽ, പ​ടി​യൂ​ർ, ആ​റ​ളം, അ​യ്യ​ൻ​കു​ന്ന് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ല വാ​ഴ​ത്തോ​ട്ട​ങ്ങ​ളും ഇ​ല​തീ​നി​പ്പു​ഴു​ക്ക​ൾ കീ​ഴ​ട​ക്കി​ക്ക​ഴി​ഞ്ഞു. വാ​ഴ​യി​ല മു​ഴു​വ​നാ​യും തി​ന്നു​തീ​ർ​ത്താ​ണ് ഇ​വ പെ​രു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഞാ​ലി​പ്പൂ​വ​ൻ വാ​ഴ​ക​ളി​ലാ​ണ് കൂ​ടു​ത​ൽ ആ​ക്ര​മ​ണം. ഇ​ല പൂ​ർ​ണ​മാ​യും തി​ന്നു​തീ​ർ​ത്ത വാ​ഴ​ക​ളി​ലെ കു​ല​ക​ൾ മൂ​പ്പെ​ത്താ​തെ ന​ശി​ക്കു​ക​യാ​ണ്.

വാ​ഴ​യു​ടെ ത​ളി​രി​ല​യാ​ണ് ഇ​വ​യ്ക്ക് ഏ​റെ​യി​ഷ്ടം. ശാ​സ്ത്രീ​യ​മാ​യ പ​രി​ച​ര​ണ​മി​ല്ലാ​ത്ത തോ​ട്ട​ങ്ങ​ളി​ലാ​ണ് പു​ഴു​ശ​ല്യം കൂ​ടു​ത​ൽ. പു​ഴു ആ​ക്ര​മ​ണ​മു​ള്ള വാ​ഴ​യു​ടെ ത​ളി​രി​ല പൂ​ർ​ണ​മാ​യി പു​റ​ത്തെ​ത്തു​മ്പോ​ഴേ​ക്കും അ​തി​ലെ ജൈ​വാം​ശം മു​ഴു​വ​ൻ തി​ന്നു​തീ​ർ​ത്തി​രി​ക്കും. പ്യൂ​പ്പ ദ​ശ​യി​ലേ​ക്ക് ക​ട​ക്കു​മ്പോ​ഴാ​ണ് ഇ​വ സം​ര​ക്ഷ​ണം തേ​ടി ശ​ക്ത​മാ​യ മ​ഴ​യേ​ൽ​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. പൊ​തു​വേ പു​ളി​ര​സം കൂ​ടി​യ മ​ണ്ണി​ലെ ചെ​ടി​ക​ളി​ലാ​ണ് പു​ഴു വ്യാ​പ​ക​മാ​യ​ത്. വാ​ഴ​യു​ടെ ത​ട​യി​ലും പു​ഴു​ക്ക​ൾ ക​യ​റി വാ​ഴ​ക​ൾ ന​ശി​ക്കു​ന്നു​ണ്ട്.

വേ​പ്പ​ധി​ഷ്ഠി​ത കീ​ട​നാ​ശി​നി സോ​പ്പ് ലാ​യ​നി ചേ​ർ​ത്ത് വി​ള​ക​ളി​ൽ ത​ളി​ച്ചാ​ലും ഫ​ലി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. പു​ഴു​വു​ള്ള വാ​ഴ​യി​ല​ക​ൾ മു​റി​ച്ചെ​ടു​ത്ത് ക​ത്തി​ച്ച് ക​ള​ഞ്ഞാ​ലും ഇ​വ​യെ തു​ര​ത്താം.

അ​നു​കൂ​ല കാ​ലാ​വ​സ്ഥാ ഘ​ട​കം കാ​ര​ണ​മു​ള്ള അ​തി​ജീ​വ​ന​മാ​ണ് പു​ഴു വ്യാ​പ​ക​മാ​യി പെ​രു​കാ​ൻ ഇ​ട​യാ​ക്കി​യ​ത്. മ​ല​യോ​ര​ത്ത് വാ​ഴ​ക​ർ​ഷ​ക​ർ​ക്ക് തീ​രാ ദു​രി​ത​മാ​ണ് കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം മൂ​ലം ഉ​ണ്ടാ​കു​ന്ന​ത്.

“ഇ​ത്ത​വ​ണ വെ​യി​ലും മ​ഴ​യും മാ​റി​മാ​റി​യു​ണ്ടാ​യ സ​വി​ശേ​ഷ​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് പു​ഴു വ്യാ​പ​ക​മാ​കാ​ൻ കാ​ര​ണം. തോ​രാ​മ​ഴ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ വ​ലി​യൊ​രു വി​ഭാ​ഗം പു​ഴു​ക്ക​ളും പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തും മു​ന്പേ ച​ത്തൊ​ടു​ങ്ങു​മാ​യി​രു​ന്നു.”

സ​ജീ​വ​ൻ (ക​ർ​ഷ​ക​ൻ)

 

Latest News

Corehub Up